മലപ്പുറം: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്കും ബൈക്ക് യാത്രക്കാരനും പരിക്ക്. മലപ്പുറം താനൂരിലാണ് സംഭവം. താനൂര്‍ ഉണ്യാല്‍ റോഡിന് സമീപം എടക്കടപ്പുറം സ്കൂളിന് മുന്നിലാണ് അപകടം സംഭവിച്ചത്.
ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഉണ്യാല്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച ശേഷം എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കിന് നേരെ പാഞ്ഞുകയറുകയായിരുന്നു.
വൈകുന്നേരം സ്കൂളില്‍ ക്ലാസ് കഴിഞ്ഞ സമയമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് റോഡരികിലുണ്ടായിരുന്നത്. ബൈക്കിനെ ഇടിക്കുന്നതിന് മുമ്പ് ഒരു ബസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും ഇതില്‍ ഇടിക്കാത്തത് വലിയ അപകടം ഒഴിവാക്കി. അതേസമയം, പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |