SignIn
Kerala Kaumudi Online
Saturday, 27 July 2024 5.59 AM IST

104-ാമത്തെ വീടിന് തറക്കല്ലിട്ടു

1

ഫോർട്ട് കൊച്ചി: ഹൈബി ഈഡൻ എം.പി.യുടെ തണൽ ഭവന പദ്ധതിയിലെ 104- ാമത്തെ വീടിന് ഫോർട്ട് കൊച്ചി അമരാവതിയിൽ തറക്കല്ലിട്ടു. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന പ്രമോദ് പുറവങ്കരയാണ് വീടിന്റെ സ്പോൺസർ. കഴിഞ്ഞ മാർച്ചിൽ മരണമടഞ്ഞ ക്യാൻസർ രോഗ ബാധിതനായിരുന്ന സുദർശന്റെ കുടുംബത്തിനാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. കോൺഗ്രസ് പ്രവർത്തകനായിരുന്നു സുദർശൻ. സുദർശന്റെ കുടുംബത്തിന്റെ ഒന്നര സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ സ്പോൺസർ പ്രമോദ് പുറവങ്കര, കൗൺസിലർമാരായ ആന്റണി കുരീത്തറ, കെ. എം. മനാഫ്, ഷൈല തദ്ദേവൂസ്, കോൺഗ്രസ് നേതാക്കളായ തമ്പി സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.