ആലപ്പുഴ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കോടതി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പത്ത് വർഷത്തിൽ താഴെ പ്രാക്ടീസ് ഉള്ള യുവ അഭിഭാഷകർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം'ക്വിസ് ഓൺ ലോ-2023' നാളെ എസ്.ഡി.വി സെന്റിനറി ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2 ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി പ്രമോദ് മുരളി ക്വിസ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വവിഷ്ണുരാജ് സുഗതൻ അദ്ധ്യക്ഷത വഹിക്കും. ബാർകൗൺസിൽ അംഗം എസ്.സുദർശനകുമാർ മുഖ്യപ്രഭാഷണം നടത്തും. രണ്ട് പേരടങ്ങുന്ന ടീമുകളായാണ് മത്സരം.ജേതാക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ നിർവഹിക്കും. ചെയർമാൻ അഡ്വ.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.മുരുഗൻ മുഖ്യ പ്രഭാഷണം നടത്തും.വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.ഗോപകുമാർ ,കൺവീനർമാരായ അഡ്വ.വിഷ്ണുരാജ് സുഗതൻ , അഡ്വ.സമീർ.പി.എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |