കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് പോക്സോ കോടതി ശിക്ഷിച്ചു. മേത്തല എൽത്തുരുത്ത് പള്ളിയിൽ വീട്ടിൽ സുധാകരനെയാണ് (53) ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്.
2021 ആഗസ്റ്റ് 17നായിരുന്നു സംഭവം. പ്രതി 11 വയസുള്ള പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കടത്തിക്കൊണ്ട് പോയി വീടിനകത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടറായിരുന്ന കെ.ബ്രിജുകുമാറാണ് കേസിന്റെ അന്വേഷണം നടത്തിയത്. സി.പി.ഒ ജോസഫ് അന്വേഷണത്തിൽ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |