കുമരകം : പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ഗൃഹോപകരണങ്ങളും മോട്ടോർ പമ്പ് സെറ്റും മോഷ്ടിച്ചു. കുമരകം ഏഴാം വാർഡിൽ മുത്തേരിമടക്ക് സമീപം പള്ളത്തുശേരിയിൽ ജോർജ്ജ് കുരുവിളയുടെ (ജീമോൻ) വീട്ടിലാണ് മോഷണം നടന്നത്. കുറച്ചുദിവസമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ആദിത്യൻ, സ്വാത്തിക തുടങ്ങിയ പേരുകളും ലൗ ചിഹ്നങ്ങളും വീടിന്റെ ഭിത്തിയിലാകെ എഴുതിയും വരച്ചും വച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. അന്ന് മറ്റൊരു മോട്ടോർ കാണാതാവുകയും ഓട്ട്, ചെമ്പ് പാത്രങ്ങളും മോഷണം പോയിരുന്നതായി ജീമോൻ പറഞ്ഞു. കുമരകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |