തിരുവനന്തപുരം: ടെക്‌നോ നഗരമായ കഴക്കൂട്ടത്തിന് ഇനി 12 നാൾ പുഷ്പസമൃദ്ധിയുടെ നാളുകൾ. ലുലുമാളിനു സമീപത്തുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ ഇന്ന് വൈകിട്ട് 5ന് പുഷ്‌പോത്സവത്സവത്തിന് തുടക്കമാകും.30,000 ചതരുശ്ര അടിയിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും ചെടികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനുകളും ആദ്യമായി നഗരത്തിനു കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും.ടുലിപ്, ഓർക്കിഡ്, റോസ്, ലില്ലി,ലിക്കാടിയാ,ജമന്തി, അരളി തുടങ്ങിയവയ്ക്ക് പുറമെ കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്‌കേപ്പിംഗ് ഷോ എന്നിവയും വളർത്തുമൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും പെറ്റ് ഷോയും മേളയിലുണ്ട്. ബാൾ പൈത്തൺ, ഇഗ്വാന, സൽഫർ ക്രെസ്റ്റഡ് കൊക്കാറ്റൂ, സൺ കോണ്യൂർ,ആഫ്രിക്കൻ ലവ് ബേർഡ്സ്, ഫാന്റയിൽ തുടങ്ങിയ അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാനുള്ള സൗകര്യത്തിന് പുറമെ വ്യത്യസ്തങ്ങളായ സെൽഫി പോയിന്റുകളും പ്രത്യേകതയാണ്.പുഷ്‌പോത്സവത്തോടനുബന്ധിച്ച് ഫാഷൻ ഷോ മത്സരങ്ങൾ, കലാസന്ധ്യകൾ,നാടൻ മലബാർ ഭക്ഷ്യമേള,പായസ മേള എന്നിവയുമുണ്ടാകും. തലസ്ഥാനത്തെ കലാസംഘടനകളും ട്രൂപ്പുകളും പരിപാടികളും അവതിപ്പിക്കും.കേരളത്തിലും പുറത്തും പ്രശസ്തങ്ങളായ ഒട്ടേറെ ഫ്ളവർ ഷോകൾ ക്യൂറേറ്റ് ചെയ്തിട്ടുള്ള ഇടുക്കി ആസ്ഥാനമായ മണ്ണാറത്തറയിൽ ഗാർഡൻസ് ഈ ഷോയിൽ പ്രധാന പങ്കാളിയാകുന്നു. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |