ആലപ്പുഴ: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി, ആതിൽ എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
കടബാദ്ധ്യതയും രോഗവുമാണ് മരണകാരണമെന്നാണ് സൂചന. രാവിലെ ആയിട്ടും വീടിന്റെ വാതിൽ തുറക്കാതായതോടെ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സമാന രീതിയിലുള്ള സംഭവങ്ങൾ അടുത്തിടെ കൂടിവരികയാണ്. രണ്ടാഴ്ച മുമ്പ് കോട്ടയത്ത് മൂന്നാം ക്ളാസുകാരനായ മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം വയറിംഗ് തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. മീനടം വട്ടുകളത്തിൽ ബിനുവിനെ (48) മൊബൈൽ വാങ്ങാൻ എടുത്ത വായ്പയുടെ കുടിശിക ആവശ്യപ്പെട്ട് നിരന്തരം സ്വകാര്യ കമ്പനി ജീവനക്കാർ ശല്യപ്പെടുത്തിയിരുന്നു. ഇതിലെ വിഷമം കാരണമാണ് മകൻ ശിവഹരിയെ (9) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കഴിഞ്ഞ മാസമാണ് ആലപ്പുഴ മാന്നാറിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയത്. മാന്നാറിലെ കുട്ടംപേരൂർ വല്ലത്തേരിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന് സമീപം ഗുരുതിയിൽ വടക്കേതിൽ കൃപാസദനം സൈമൺ- സൂസൻ ദമ്പതികളുടെ മകൻ മിഥുൻകുമാർ (ജോൺ-34) ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |