SignIn
Kerala Kaumudi Online
Saturday, 27 July 2024 4.57 AM IST

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പ്രതികാരം, പ്രതികൾ തട്ടിപ്പിനിരയായി?, അന്വേഷണ സംഘത്തിന് മുഴുവൻ വിവരവും ലഭിച്ചു

kollam-abduction-case

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം എന്താണെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത്. വിദേശത്തേക്ക് പോകാൻ പണം തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ പ്രതികൾ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ.

ഇന്ന് വൈകീട്ടോടെയാണ് പ്രതികളെ പൊലീസ് തമിഴ്നാട്ടിലെ തെങ്കാശിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ 3 പേരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. നഴ്സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. കുട്ടിയുടെ പിതാവ് ഭാരവാഹിയായ സംഘടനയിൽപ്പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക വൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് പേരുടെ രേഖാ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM ABDUCTION CASE, KOLLAM ABDUCTION NEWS, KOLLAM ABDUCTION NEWS MALAYALAM, KERALA, INDIA, KOLLAM NEWS, BREAKING NEWS, NEWS MALAYALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.