മുണ്ടക്കയം : കോരുത്തോട് പഞ്ചായത്തിലെ മടുക്ക പന്ത്രണ്ടാം വാർഡ് ടി.ആർ.ഡി.എം ട്രൈബൽ കോളനിയിൽ പുതിയതായി നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗിരിജ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജഗദേവൻ കൊടിത്തോട്ടത്തിൽ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനു സോമൻ, ലത സുശീലൻ, എസ്.ടി ട്രൈബൽ ഓഫീസർ അജിത് കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനിറ്റ്, ഊരുകൂട്ടം പ്രസിഡണ്ട് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. 17.80 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |