തൊടുപുഴ : താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെയും ന്യൂമാൻ കോളേജ് ഇലക്ഷൻ ലിറ്ററസി ക്ലബിന്റെയും ആഭിമുഖ്യത്തിൽ പുതു വോട്ടർമാർക്കായി ഇലക്ഷൻ ലിറ്ററസി ക്യാമ്പയിൻ നടത്തി . വോട്ടിംഗിന്റെ പ്രാധാന്യം യുവ വോട്ടർമാരിലേക് എത്തിക്കുകയും പുതുതായി പേര് ചേർക്കുന്നതിലുള്ള സംശയ ദൂരീകരണവും നടത്തി. ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർ ഭരതൻ കെ.സ് ഇലക്ഷൻ ലിറ്ററസി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ടെക്നിക്കൽ അസിസ്റ്റന്റ് സമിത കൃഷ്ണൻ ക്ലാസ്സിന് നേതൃത്വം നൽകി. ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. സി. സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് മാത്യു, റവന്യൂ ഉദ്യോഗസ്ഥരായ ദീപേഷ് സി കെ, ജയചന്ദ്രൻ വി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |