പൂച്ചാക്കൽ: നവകേരള സദസ്സ് പെരുമ്പളം പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പെരുമ്പളം പാലവും ഭാവി വികസനവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി ആശ അദ്ധ്യക്ഷത വഹിച്ചു.വൈ.പ്രസിഡന്റ് ദിനീഷ് ദാസ് സ്വാഗതം പറഞ്ഞു. എൻ.ആർ ബാബുരാജ് മോഡറേറ്ററായി. പി. ശശിധരൻ നായർ , ടി.എസ്.വിശ്വൻ,പി.എ. ഹാരിസ്, ഇന്ദു കൃഷ്ണ തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ജനപ്രതിനിധികൾ, ആസൂത്രണ സമിതിയംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |