ചാരുംമൂട് : ബി.ജെ.പി താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ജനപഞ്ചായത്ത് സമ്മേളനവും നടന്നു. ജില്ലാ അധ്യക്ഷൻ എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സന്തോഷ് ചത്തിയറ അധ്യക്ഷത വഹിച്ചു. പ്രഭ കുമാർ മുകളയ്യത്ത് മുഖ്യപ്രഭാഷണം നടത്തി. ഏരിയ ജനറൽ സെക്രട്ടറി ആനന്ദകുമാർ , സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര , ജില്ലാ കമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ ഉണ്ണിത്താൻ ,ജഗദമ്മ , ലീഗൽ സെൽ ജില്ലാ കൺവീനർ അഡ്വ. പിയൂഷ് ചാരുംമൂട്, ട്രേഡേഴ്സ് സെൽ ജില്ലാ കൺവീനർ സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |