അമ്പലപ്പുഴ : ബ്ലോക്ക് പഞ്ചായത്തും ഐ. സി. ഡി. എസും സംയുക്തമായി ഭിന്നശേഷി കലാമേള 'സ്നേഹഭേരി 2023' സംഘടിപ്പിച്ചു. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ഷീജ, ആർ. ജയരാജ്, ജി. വേണുലാൽ, സതി രമേശ്, വി. ആർ. അശോകൻ സെക്രട്ടറി സി .എച്ച്. ഹമീദ് കുട്ടി ആശാൻ, സി .ഡി. പി. ഒ കെ. രേഖ , റസൽ ബിന്ദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷീബാ രാകേഷ് സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |