SignIn
Kerala Kaumudi Online
Saturday, 27 July 2024 9.30 AM IST

അറിവനുഭവങ്ങൾ നേടി കേന്ദ്ര സർവകളാശാല വിദ്യാർത്ഥികളുടെ ഗ്രാമീണ ഗോത്ര പഠന സഹവാസക്യാമ്പ്

gotra

കാസർകോട് : പുതിയ അറിവുകളും അനുഭവങ്ങളും ആർജ്ജിച്ച് കേരള കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥികളുടെ പത്ത് ദിവസത്തെ ഗ്രാമീണ ഗോത്ര പഠന സഹവാസ ക്യാമ്പിന് സമാപനം. ഊരുജീവിതം നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെ സോഷ്യൽ വർക്ക് വിഭാഗം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് 'ഊരറിവ്' എന്ന പേരിൽ കുറ്റിക്കോൽ പഞ്ചായത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്.

പഞ്ചായത്ത് ഘടന, മാലിന്യ സംസ്‌കരണം, സംയോജിത ശിശു വികസന പദ്ധതി, ഗ്രാമീണ ആരോഗ്യം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുത്തു. ഊരുമൂപ്പന്മാരുമായുള്ള ചർച്ചകൾ നവ്യാനുഭവമായി. ബോധവത്കരണ പരിപാടികളും പ്രദേശവാസികളെ ഉൾപ്പെടുത്തിയുള്ള കലാ സാംസ്‌കാരിക പരിപാടികളും നടന്നു. സാമൂഹിക ബോധമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുന്നതിന് ക്യാമ്പ് സംഭാവനയേകി.

സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.എം.നാഗലിങ്കം, ഡോ.ജില്ലി ജോൺ, ഡോ.രജേന്ദ്ര ബൈക്കാഡി, ഡോ. റനീഷ്, രാമാനന്ദ് കേടോത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. സമാപന സമ്മേളനം വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.കെ.സി ബൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കെ.ആർ.ശാന്ത, പി.മാധവൻ, കുറ്റിക്കോൽ ഗവ.ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകൻ എ.ഭാസ്‌കരൻ, പി.ടി.എ പ്രസിഡന്റ് പി.സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി ജയകൃഷ്ണൻ, കില കോർഡിനേറ്റർ കെ.ടി.സുകുമാരൻ, അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ കെ.ആർ.വേണു, എസ്.ടി.പ്രെമോട്ടർ എൽ. അനിൽകുമാർ, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ജില്ലാ സെക്രട്ടറി വൈശാഖ്, കലാകാരനായ അമ്പാടി, വിദ്യാർത്ഥികളായ മീര കൃഷ്ണ, ഫർഹത്ത് ഫാറൂഖ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.