SignIn
Kerala Kaumudi Online
Thursday, 18 April 2024 3.37 PM IST

ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല

khd-dyfi
ഡി.വൈ.എഫ്.ഐ ജില്ലാ പ്രവർത്തകയോഗം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കേന്ദ്ര ജനദ്രോഹ നയങ്ങൾക്കെതിരെ ജനുവരി 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ഒരു ലക്ഷം പേരെ അണിനിരത്താൻ ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷാലു മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സബീഷ്, കെ.ആർ അനിഷേധ്യ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി. ശിവപ്രസാദ്, എ.വി ശിവപ്രസാദ്, സാദിഖ്‌ ചെറുഗോളി സംസാരിച്ചു. പ്രചരണാർത്ഥം 25 മുതൽ ജനുവരി 10 വരെ മേഖലാ കാൽനട ജാഥകൾ സംഘടിപ്പിക്കും. ബ്ലോക്ക്‌ കമ്മിറ്റികൾ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം 10ന് വൈകുന്നേരം 4ന് കാസർകോട് ചേരും. തുടർന്ന് ബ്ലോക്ക്‌ മേഖല സംഘാടക സമിതികൾ രൂപീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, DYFI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.