നെടുമങ്ങാട്: ബി.ജെ.പി കച്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. പഴകുറ്റിയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ബി.ജെ.പി ഏരിയാപ്രസിഡന്റ് വിമൽ കുമാർ നേതൃത്വം നൽകി. പൊതുയോഗം ഇന്റലക്ച്വർ സെൽ സ്റ്റേറ്റ് കോ-കൺവീനർ യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകലാ രാധാകൃഷ്ണൻ,സംസ്ഥാന കൗൺസിൽ അംഗം കാട്ടാക്കട സന്തോഷ്, ബി.ജെ.പി നേതാക്കളായ ബി.എസ്.ബൈജു,കൊല്ലങ്കാവ് മണിക്കുട്ടൻ, സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റ് സന്തോഷ്, ശിവസേന ജില്ലാ ജോയിന്റ് സെക്രട്ടറി കണ്ണാരംകോട് രാജേഷ്, ബി.ഡി.ജെ.എസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് സുരേഷ് നെട്ടിറച്ചിറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |