ചാരുംമൂട്: എൻ.ഡി.എ പാലമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് ജംഗ്ഷനിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. പാലമേൽ തെക്ക് ഏരിയാ പ്രസിഡന്റ് ജയൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന് മുന്നോടിയായി നൂറനാട് പത്താം മൈൽ ജംഗ്ഷനിൽ നിന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനം നടത്തി. ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത്, സെക്രട്ടറിമാരായ രമ്യാ കൃഷ്ണൻ, പ്രകാശ് പള്ളിക്കൽ, മഹിളാമോർച്ച പ്രസിഡന്റ് പ്രമീള, സെക്രട്ടറി സുമ, പാലമേൽ വടക്ക് ഏരിയാ പ്രസിഡന്റ് അജിത്ത് ശ്രീപാദം, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, തെക്ക് ഏരിയ വൈസ് പ്രസിഡൻ്റ് സുരേഷ്, ജനറൽ സെക്രട്ടറി അജയകുമാർ, മണ്ഡലം കർഷകമോർച്ച ജനറൽ സെക്രട്ടറി പുരുഷോത്തമൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |