മാന്നാർ: സമൂഹത്തിൽ മൂല്യങ്ങളും സംസ്കാരവും സംരക്ഷിക്കുന്നതിന് വൈ.എം.സി എ നേതാക്കൾ നിർണായക പങ്ക് വഹിക്കേണ്ടതുണ്ടെന്ന് റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ പറഞ്ഞു. വൈ.എം.സി.എ മദ്ധ്യ മേഖലാനേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നെറ്റിക്കാടൻ. അഡ്വ.സജി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസഫ് ജോൺ, തോമസ് സഖറിയാ, ജോജീ ജോർജ്ജ്, സാമുവേൽ മത്തായി, കെ.ടി ചെറിയാൻ, ഷൈനീ തോമസ്, സാബൂ പരിമണം, ജേക്കബ് താശ്ശീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |