ആലപ്പുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 27 വരെ നടക്കും. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തി ഉരുക്കൾക്ക് സൗജന്യ വാക്സിനേഷൻ നൽകും. നാല് മാസത്തിൽ താഴെ പ്രായമുള്ള കിടാക്കളേയും അവസാന ത്രൈമാസ ഗർഭാവസ്ഥയിലുള്ളവയെയും രോഗം ബാധിച്ചവയെയും ഒഴികെയുള്ള പശു, എരുമ എന്നിവയെയാണ് വാക്സിനേഷൻ വിധേയമാക്കുന്നത്. കേരള മൃഗരോഗ നിയന്ത്രണ നിയമപ്രകാരം കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതിരിക്കുന്നത് ശിക്ഷാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |