തിരുവല്ല : സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പി.ബി.സന്ദീപ് കുമാറിന്റെ രണ്ടാം രക്തസാക്ഷി ദിനാചരണം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം അഡ്വ.പ്രമോദ് ഇളമൺ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.പത്മകുമാർ, അഡ്വ.ആർ.സനൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജെനു മാത്യു, സുധീഷ് വെൺപാല, ബിനിൽകുമാർ, രവിപ്രസാദ്, കെ.ബാലചന്ദ്രൻ, തങ്കമണി നാണപ്പൻ, ടി.ഡി.മോഹൻദാസ്, സി.കെ.പൊന്നപ്പൻ, മല്ലപ്പള്ളി ഏരിയാസെക്രട്ടറി ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പ്രകാശ് ബാബു, സി.എൻ.രാജേഷ്, എം.സി.അനീഷ് കുമാർ, ആർ.മനു, ടി.എ.റെജികുമാർ, ടി.കെ.സുരേഷ് കുമാർ, അനു വി.ജോൺ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |