മലപ്പുറം: ജില്ലയിലെ സഹകരണ ജീവനക്കാരുടെ മക്കളിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കലാ കായിക ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുമുള്ള ക്യാഷ് അവാർഡ് വിതരണം ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് മലപ്പുറം ജില്ലാ വ്യാപാര ഭവനിൽ നടക്കും.സഹകരണ ജീവനക്കാർക്കായി ഏർപ്പെടുത്തിയ ക്ഷേമനിധി അംഗത്വ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജില്ലാ തല ക്യാഷ് അവാർഡ് വിതരണം മുൻ മന്ത്രി കെ.ടി.ജലീൽ എം.എൽ.എ. നിർവ്വഹിക്കും. ബോർഡ് വൈസ് ചെയർമാൻ ആർ. സനൽ കുമാർ അദ്ധ്യക്ഷത വഹിക്കും.അംഗത്വ ക്യാമ്പയിൻ പി. ഉബൈദുള്ള എം. എൽ. എ.ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ പി. അബ്ദുൾ ഹമീദ് എം. എൽ. എ. മുഖ്യാതിഥിയാകും. നഗരസഭ ചെയർമാൻ മുജീബ് കാടേരി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒ. സഹദേവൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ ഇൻ. ചാർജ്ജ് എം. ശ്രീഹരി എന്നിവർ ചടങ്ങിൽ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |