SignIn
Kerala Kaumudi Online
Saturday, 13 April 2024 10.04 PM IST

ഫുട്‌ബോൾ മത്സരം 

football

നിലമ്പൂർ: സമഗ്രശിക്ഷാ നിലമ്പൂർ ബി.ആർ.സിയുടെയും നിലമ്പൂർ മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ കായിക പരിശീലനവും സൗഹൃദ മത്സരവും നടത്തി. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്‌കറിയ ക്നാംതോപ്പിൽ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികൾക്കായി ഉപജില്ലയിൽ നടത്തുന്ന കായിക പരിശീലനം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ബഷീർ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കക്കാടൻ റഹീം ഉപജില്ലയുടെ ജേഴ്സി പ്രകാശനം ചെയ്തു. ഫുട്‌ബോൾ മത്സരത്തിൽ മികവ് തെളിയിച്ച നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ഹെസ്ലിൻ ഉസ്മാനെ മൊമെന്റോ നൽകി ആദരിച്ചു. കൗൺസിലർ റെനീഷ് കുപ്പായം, ബി.ആർ.സി ട്രെയിനർ എ.ജയൻ, കായിക അധ്യാപകൻ ശ്രീജു ചോഴി, ബി.ആർ.സി കോഡിനേറ്റർ മനു പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എം. മനോജ് കുമാർ സ്വാഗതവും ബി.ആർ.സി ട്രെയിനർ ടി. പി രമ്യ നന്ദിയും പറഞ്ഞു. നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മത്സരത്തിൽ വിവിധ ബി.ആർ.സികളിൽ നിന്നായി 81 വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കായികാധ്യാപകരായ കെ.എസ് രാഗേഷ്, പി.ജിതിൻ, ബിൻസി, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ സബിത്ത് ജോൺ, എസ്.സജിൻ , വിവാസ് റോഷൻ, റൂബി മാത്യു, അഞ്ജലി, കെ.വി. പ്രജിത്ത്, ബി.ആർ.സി കോഡിനേറ്റർമാർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.