പൊന്നാനി: കേരള വനിതാ കമ്മീഷനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൈബറിടങ്ങളും സ്ത്രീ സുരക്ഷയും ഭരണഘടനയും സ്ത്രീപക്ഷ നിയമങ്ങളും എന്നീ വിഷയങ്ങളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. എരമംഗലം മാട്ടേരി കൺവെൻഷൻ സെന്ററിൽ നടന്ന സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. അജയൻ, പി. റംഷാദ്, സിഡിപിഒ സൈനബ പല്ലിശേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |