SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.10 PM IST

കുട്ടിയുടെ മരണം: പരാതിയുമായി വീട്ടുകാർ

Increase Font Size Decrease Font Size Print Page
child

ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടിയിലെ പത്ത് വയസുകാരിയുടെ മരണത്തിന് ഉത്തരവാദികളായ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ പേരിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതിയും നൽകി. തരകൻ വീട്ടിൽ രാജുവിന്റെ മകൾ അനറ്റിന്റെ മരണത്തിലാണ് പരാതി. കഴിഞ്ഞ നവം.26ന് പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് കുട്ടി മരിച്ചത്. വയറു വേദനെയെ തുടർന്ന് നവം.22ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്കാണ് ആദ്യം കൊണ്ടുവന്നത്. ശസ്ത്രക്രിയ വേണമെന്ന നിഗമനത്തിൽ ഇവിടെ നിന്നും മകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മടക്കിയെന്ന് രാജു പരാതിയിൽ ആരോപിച്ചു. എന്നാൽ അവിടെ കുട്ടികളുടെ സർജൻ പരിശോധിച്ചില്ല. ജൂനിയർ ഡോക്ടർമാർ പരിശോധിച്ച് തിരിച്ചയച്ചു. വീണ്ടും കടുത്ത വയറുവേദനയെ തുടർന്നാണ് പോട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ വഴിയിൽ മരണം സംഭവിച്ചു. മെഡിക്കൽ കോളേജിലെ ഉത്തരവാദികളായ ഡോക്ടർമാരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, THRISSUR, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY