SignIn
Kerala Kaumudi Online
Saturday, 27 July 2024 9.42 AM IST

റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം നാളെ അരങ്ങിലേക്ക്

1
1

സ്റ്റേജ് മത്സരങ്ങൾക്ക് നാളെ (ഡിസംബർ 5)തുടക്കമാവും

പേരാമ്പ്ര: പ്രതിഭകൾ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് പേരാമ്പ്രയിൽ തിരി തെളി‌ഞ്ഞു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ് ഇന്നലെ നടന്നത്. ശേഷിക്കുന്ന രചനാ മത്സരങ്ങൾ അഞ്ചിന് പേരാമ്പ്ര എ.യു.പി എസിൽ ഒരുക്കിയ നാല് വേദികളിലായി നടക്കും. പേരാമ്പ്രയിൽ ഇത് മൂന്നാം തവണയാണ് കലോത്സത്തിന് വേദിയാകുന്നത് .

ഇന്ന് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ആയതിനാൽ മത്സരങ്ങൾ ഉണ്ടാവില്ല. പകരം ഡിസംബർ അഞ്ച് മുതലാണ് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കുന്നത്. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്.

മേളയുടെ ഉദ്ഘാടനം നാളെ പകൽ 11 മണിക്ക് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എട്ടുവരെയാണ് സ്റ്റേജ് മത്സരങ്ങൾ .309 ഇനങ്ങളിലായി17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. പേരാമ്പ്ര എച്ച്.എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്‌സ് സ്‌കൂൾ, ദാറുന്നുജും ആർട് ആൻഡ് സയൻസ് കോളേജ്, എൻ.ഐ.എം എൽ.പി സ്‌കൂൾ, സെന്റ് ഫ്രാൻസിസ് ഇം​ഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, സി.കെ.ജി.എം ​ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ.ക ലോത്സവത്തോടനുബന്ധിച്ച് ഡിസംബർ ആറ്, ഏഴ് തിയതികളിൽ പേരാമ്പ്ര മാർക്കറ്റിന് സമീപമുള്ള വേദിയിൽ സാംസ്‌ക്കാരിക സദസ് സംഘടിപ്പിക്കും.

@ മഹാത്മാഗാന്ധിയുടെ ഓർമ്മയിൽ വേദികൾ

സബർമതി മുതൽ ഖേദ വരെ


പേരാമ്പ്ര: മഹാത്മാഗാന്ധിയുടെ സ്മരണയുയർത്തുന്ന നാമങ്ങളാണ് ഇത്തവ കലോത്സവ വേദികൾക്ക് നൽകിയിരിക്കുന്നത്. സബർമതി, ഫീനിക്‌സ്, ധരാസന, സേവാഗ്രം, ടോൾസ്റ്റോയ് ഫാം, വൈക്കം, ഗുരുവായൂർ, ബോംബെ, നവഖാലി, രാജ്ഘട്ട്, പയ്യന്നൂർ, പാക്കനാർപുരം, വടകര, അഹമ്മദാബാദ്, ചമ്പാരൻ, പീറ്റർമാരിസ് ബർഗ്, അമൃത്സർ, ബൽഗാം, ഖേദ എന്നീ വേദികളാണ് ഒരുക്കിയത്.

പേരാമ്പ്ര എച്ച്.എസ്.എസ് മൈതാനത്തെ പ്രധാനവേദി സബർമതിയും സ്കൂളിൽ തന്നെയുള്ള രണ്ടാംവേദി ഫീനിക്‌​സും മൂന്നാംവേദി ധരാസനയുമാണ്. പേരാമ്പ്ര ടൗൺഹാളിലെ നാലാംവേദിക്ക് സേവാഗ്രാമെന്നും ഇറിഗേഷൻ ഓഫീസ് പരിസരത്തെ അഞ്ചാംവേദിക്ക് ടോൾസ്റ്റോയിഫാമെന്നുമാണ് പേര് .വൈക്കം, ഗുരുവായൂർ, ബോംബെ, നവഖാലി, രാജ്ഘട്ട്. പയ്യന്നൂർ, പാക്കനാർപുരം, വടകര, അഹമ്മദാബാദ്, ചമ്പാരൻ. പീറ്റർമാരിസ് ബർഗ്, അമൃത്സർ, ബൽഗാം, ഖേദ എന്നിങ്ങനെയാണ് മറ്റുവേദികളുടെ പേരുകൾ. പേരാമ്പ്ര എച്ച്.എസ്.എസിലും പരിസരത്തുമായാണ് വേദികൾ ഉള്ളത്.നഗരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ജി.യു.പി ബഡ്‌സ് സ്​കൂൾ, എൻ.ഐ.എം.എൽ.പി, സെന്റ് ഫ്രാൻസിസ് സ്​കൂൾ, പേരാമ്പ്ര സി.കെ.ജി ഗവ. കോളേജ്, ദാറുന്നുജൂം കോളേജ് എന്നിവിടങ്ങളിലും സ്​കൂളിനടുത്തുള്ള സ്ഥലങ്ങളിലും വേദികൾ ഒരുക്കുന്നുണ്ട്.

കുടിവെള്ളം തണ്ണീർകൂജയിൽ

പേരാമ്പ്ര: കലോത്സവ വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ മൺ കൂജകളും മൺ ക്ലാസുകളും തയ്യാർ. ആരോഗ്യ ബോധവത്കരണം ലക്ഷ്യം വച്ചാണ് തണ്ണീർ കൂജ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ കേന്ദ്രത്തിൽ നേരിട്ട് എത്തി മൺപാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാത്രങ്ങൾക്ക് ഓർഡർ നൽകിയത്. കോഴിക്കോട് ഉർദു സെന്ററിൽ ആണ് പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.കലോത്സവത്തിന് ശേഷം മൺ കൂജകൾ സ്കൂളുകൾക്ക് നൽകാനാണ് പദ്ധതി.

ഗതാഗത നിയന്ത്രണം

പേരാമ്പ്ര: കലോത്സവവുമായി ബന്ധപ്പെട്ട് ഡിസംബർ 5 മുതൽ 8വരെ പേരാമ്പ്രയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കുറ്റ്യാടി മുതൽ കോഴിക്കോട്, കോഴിക്കോട് മുതൽ കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോവുന്ന ലൈൻ ബസുകൾ ഒഴികെ മറ്റു വാഹനങ്ങൾ ബൈപാസ് വഴി പോവേണ്ടതാണ്.വടകരയിൽ നിന്നും ചാനിയം കടവ് വഴി വരുന്ന മുഴുവൻ വാഹനങ്ങളും മൊട്ടന്തറ ചേനായി റോഡ് വഴി തിരിഞ്ഞ് കോഴിക്കോട് ഭാഗത്തേക്കും, കുറ്റിയാടി ഭാഗത്തേക്കും പോവേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.