മുക്കം:ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തിരുവമ്പാടി ഏരിയ സമ്മേളനം ജില്ല പ്രസിഡന്റ് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ദിപു പ്രേനാഥ്, ഇ.ജെ. ജലീൽ,ഷീന മണാശ്ശേരി എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ഫിറോസ്ഖാൻ പ്രവർത്തന റിപ്പോർട്ടും, ജില്ല ജോ.സെക്രട്ടറി ഗണേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.രക്തസാക്ഷി പ്രമേയം നാസർ കൊളായിയും അനുശോചന പ്രമേയം ആനന്ദകുമാറുമാണ് അവതരിപ്പിച്ചത്.മാധവ പ്രസാദ്, ജോണിഇടശ്ശേരി,കെ.ടി.ബിനു, മസൂദ്,ആദർശ് ജോസഫ്, കെ.കെ. സജി,അജീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ദിപു പ്രേംനാഥ് (പ്രസിഡന്റ്),പി.എ. ഫിറോസ് ഖാൻ (സെക്രട്ടി ), ആനന്ദ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |