തളിപ്പറമ്പ്: ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പരിയാരം മുടിക്കാനം കുന്നേൽ സുബീഷ് (24) എന്ന സന്തോഷിനാണ് ശിക്ഷ വിധിച്ചത്.
ഈ വർഷം ജനുവരി ഏഴിന് രാത്രിയിൽ മാതാപിതാക്കൾക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയിൽ തനിച്ചിരിക്കുമ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. തുടർന്ന് അറസ്റ്റിലായ സന്തോഷ് ഒരു വർഷമായി റിമാൻഡിൽ തുടരുകയാണ്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ രാജേഷാണ് ശിക്ഷ വിധിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |