മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വികസനത്തിന് ആരംഭിച്ച "പള്ളിക്കുന്നപ്പന് ഒരുപിടി മണ്ണ് " എന്ന സംരംഭം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമർപ്പിച്ചു. ദേവസ്വം പ്രസിഡന്റ് വി. എൻ. മനോഹരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആനന്ദവല്ലി പത്മസേനൻ അജേഷ് ഭവനം ഭദ്രദീപ പ്രകാശനം നടത്തി. വികസന സമിതി ചെയർമാൻ അനിൽകുമാർ ജിത്തൂസ് ഭഗവാന് ഒരു പിടി മണ്ണ് ' പദ്ധതി പ്രകാരം ഭൂമി കൈമാറി.ദേവസ്വം പ്രസിഡന്റ് വി.എൻ. മനോഹരനെ പൊന്നാടയണിയിച്ച് ആദരിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.ടി .റെജി ,എം.ചന്ദ്ര , ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി എന്നിവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി ഇൻചാർജ് കെ.പി.അശോകൻ സ്വാഗതവും വികസന സമിതി അംഗം പി.ഉഗ്രനാഥ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |