ഹരിപ്പാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല മുതുകുളം വടക്ക് വൈഷ്ണവത്തിൽ അഭിജിത്ത് സോമനെ ആദരിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ പൊന്നാട അണിയിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്. മഹാദേവൻപിള്ള അദ്ധ്യക്ഷനായി. കെ.ശ്രീകൃഷ്ണകുമാർ, വി.ഉണ്ണികൃഷ്ണൻ, എൻ. ദേവാനുജൻ, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, ജി.അനിൽ, പി.അരവിന്ദാക്ഷൻ, എസ്. വിജയൻപിള്ള, വി.സുദർശനൻപിള്ള, റിച്ചാർഡ് അലോഷ്യസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |