SignIn
Kerala Kaumudi Online
Saturday, 27 July 2024 8.16 AM IST

'പാട്ടും വരയും' ഫുട്ബാൾ മത്സരവും

metro

ആലുവ: നവകേരള സദസിനു മുന്നോടിയായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആലുവയിൽ വേറിട്ട പ്രചാരണ പരിപാടികൾ. ആലുവ മെട്രോ സ്‌റ്റേഷനിൽ 'പാട്ടും വരയും" നടത്തി. ജി.ആർ. റെജു, എമിൽ ജോസഫ്, ടി.എം. സാമുവൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. എം.വി. വിജയകുമാരി ചിത്രങ്ങൾ വരച്ചു. മെട്രോ യാത്രക്കാർ ഉൾപ്പെടെ പരിപാടിയിൽ പങ്കാളികളായി. ആലുവയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സ്‌പോട്‌സ് ഓൺ ടർഫ് സ്റ്റേഡിയത്തിൽ നടത്തിയ ഫുട്‌ബോൾ ടൂർണമെന്റിൽ ന്യൂ ഗോൾഡൻ എഫ്‌.സി ശ്രീമൂലനഗരം വിജയിച്ചു. സ്വപ്ന കുട്ടമശ്ശേരി റണ്ണേഴ്‌സ് അപ്പായി. സംഘാടകസമിതി ചെയർമാൻ വി. സലിം സമ്മാനദാനം നടത്തി.
കേരള സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് നേടിയ ദിവ്യശ്രി അനീഷ്‌കുമാറും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയിൽ അരങ്ങേറി. സി.പി.എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഗോളടി മത്സരം സംഘടിപ്പിച്ചു. രാജീവ് സക്കറിയ, എം.എസ്. അജിത്, ജിഷ്ണു നെടുവന്നൂർ, എസ്.എ.എം. കമാൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NAVAKERALA SADHAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.