കാെട്ടാരക്കര: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. കോട്ടാത്തല കുഴുവേലിൽ ഭാഗം അഭിജിത്ത് ഭവനിൽ ഷിജുമോനെയാണ് (43) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ ഭാര്യ രാജേശ്വരി (38) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ ഷിജുമോൻ രാജേശ്വരിയെ മുറ്റത്തേക്ക് വലിച്ചിട്ടശേഷം കത്തികൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മുമ്പ് ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സി.ഐ വി.എസ്.പ്രശാന്ത്, എസ്.ഐ രാജൻ, എ.എസ്.ഐ ജുമൈല, സി.പി.ഒ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |