കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പടുവയലിൽ കിഴക്കതിൽ അജ്മലാണ് (20) ചവറ പൊലീസിന്റെ പിടിയിലായത്.
പെൺകുട്ടിയുമായി പരിചയത്തിലായ അജ്മൽ രാത്രിയിൽ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. പാരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അജ്മലിനെതിരെ ചവറ പൊലീസിൽ നരഹത്യാശ്രമത്തിന് കേസ് നിലവിലുണ്ട്.
ചവറ സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അജ്മലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |