SignIn
Kerala Kaumudi Online
Saturday, 27 July 2024 6.31 AM IST

വീടും വാഹനങ്ങളും അടിച്ചുതകർത്ത പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

maranalloor

മലയിൻകീഴ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടും 15ലേറെ വാഹനങ്ങളും അടിച്ചുതകർത്ത സംഭവത്തിൽ പ്രതികളുമായി ഇന്നലെ പൊലീസ് തെളിവെടുത്തു. അക്രമത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മാറനല്ലൂർ പൊലീസിൽ വാഹന ഉടമകൾ നൽകിയ 14 പരാതികളിൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച അർദ്ധരാത്രിയോടെ സി.പി.എം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി അഭിശക്തിന്റെ നേതൃത്വത്തിൽ വിഷ്ണു,പ്രദീപ് എന്നിവരടങ്ങിയ സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കുമാറിന്റെ വീടും 15ലേറെ വാഹനങ്ങളുമാണ് അടിച്ചുതകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് മാറനല്ലൂർ,ഊരൂട്ടമ്പലം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മാറനല്ലൂരിൽ നിന്ന് മണ്ണടിക്കോണം വരെ പ്രകടനം നടത്തി. എം.ആർ.ബൈജു,ഊരൂട്ടമ്പലം വിജയൻ,നക്കോട്നി അരുൺ,ജാഫർ,അരുവിക്കര സുനിൽ എന്നിവർ നേതൃത്വം നൽകി. കുമാറിന്റെ മഞ്ഞ മൂലയിലുള്ള വീടും വാഹനങ്ങളും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MALAYINKIL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.