ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളം ആലപ്പുഴയുടെയും ആഭിമുഖ്യത്തിൽ 'ചിറക്' എന്ന പേരിൽ ഭിന്നശേഷി ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം വനിതാ ശിശു ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് കെ.കെ. ദീപ്തി അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ കോശി സി. പണിക്കർ, ജില്ലാ ആർ.സി.എച്ച് ഓഫിസർ ഡോ.പാർവ്വതി പ്രസാദ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ സന്ധ്യ, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.ശ്യാം മോഹൻ, ഡോ.പുഷ്പ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |