ദുബായ്: 2050 ഓടെ ആഗോള ആണവശേഷി മൂന്നിരട്ടിയാക്കുമെന്ന് കോപ്പ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ 22 രാജ്യങ്ങൾ പ്രതിജ്ഞയെടുത്തു. നെറ്റ് സീറോ എമിഷൻ പദവി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഇന്ത്യ ഇതിൽ നിന്ന് വിട്ടുനിന്നു. അമേരിക്കയുടെ നേതൃത്വത്തിൽ ഫ്രാൻസ്, യു.കെ, ജപ്പാൻ, കാനഡ, ദക്ഷിണ കൊറിയ, യുക്രെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹകരണം അറിയിച്ചു. 2070 ഓടെ നെറ്റ് സീറോ ലക്ഷ്യം നേടുന്നതിനായി ഇന്ത്യയും ആണവോർജ്ജ മേഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം ആസൂത്രണം ചെയ്യണമെന്ന് ഇന്ത്യയുടെ ആണവോർജ്ജ കമ്മിഷൻ മുൻ ചെയർമാൻ അനിൽ കകോദ്കർ പറഞ്ഞു. ഇന്ത്യയിൽ നിലവിൽ 6,780 മെഗാവാട്ട് ആണവ ശേഷിയാണുള്ളത്. എട്ട് പുതിയ റിയാക്ടറുകൾ നിർമ്മിക്കുന്നുണ്ട്. ഇതിലൂടെ 6,800 മെഗാവാട്ട് കൂടി കൂട്ടിച്ചേർക്കും. അതിലൂടെ ഭാവിയിൽ അതിന്റെ ശേഷി ഇരട്ടിയാകും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലും ഊർജ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും സാമ്പത്തിക ഉയർച്ചയിലും ആണവോർജ്ജത്തിന്റെ പങ്ക് ചർച്ച ചെയ്യുന്നതിനായി 2024 മാർച്ചിൽ ബ്രസൽസിൽ ആദ്യത്തെ ആണവോർജ്ജ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |