SignIn
Kerala Kaumudi Online
Saturday, 27 July 2024 5.35 AM IST

ആർ.എസ്.എസിന്റെ പാരമ്പര്യമല്ല ഇന്ത്യയുടേത്: വി.ഡി. സതീശൻ

vds

തിരുവനന്തപുരം: ആർ.എസ്.എസ് ഉയർത്തുന്ന ഹൈന്ദവ പാരമ്പര്യമല്ല ഇന്ത്യയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ചരിത്ര കോൺഗ്രസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകചരിത്രത്തിന്റെ ഗതിവിഗതികൾ മാറ്റിയത് സാമൂഹ്യ സാമ്പത്തിക അസമത്വമാണ്. ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെ നൂറ് വർഷം മുന്നേ സവർണജാഥ സംഘടിപ്പിച്ച സംസ്ഥാനമാണ് കേരളം. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യം.

ഏകാധിപതികളെ ജനമനസിൽ പ്രതിഷ്ഠിക്കാൻ ഗീബൽസിനെ പോലുള്ളവർ നടത്തിയ പി.ആർ വർക്കിന്റെ പുതിയ രൂപമാണ് ഇപ്പോഴുള്ളത്. ലോകചരിത്രത്തെ കുറിച്ചുള്ള അജ്ഞത കാരണമാണ് പുതുതലമുറ ഏകാധിപതികളെ ആരാധിക്കുന്നത്.

ഗാന്ധി, നെഹ്‌റു തുടങ്ങിയവരുടെ ജനാധിപത്യബോധത്തെ തിരിച്ചറിയണം. പഠിച്ചാലും തീരാത്ത ലോകമാണ് ഗാന്ധിജിയും നെഹ്‌റുവും നമുക്ക് സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വൈക്കം സത്യഗ്രഹ സമരചരിത്രത്തെ കുറിച്ച് ഗ്രന്ഥം എഴുതിയ ബി.എസ്. ബാലചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.