ആറ്റിങ്ങൽ: വാനമ്പാടി സീരിയലിലെ അനുമോളായി വേഷമിട്ട ഗൗരി പി.കൃഷ്ണയ്ക്ക് കലോത്സവത്തിൽ ഒന്നാം സ്ഥാനം.സീരിയലിൽ പ്രേക്ഷകരുടെ പ്രിയ പാട്ടുകാരിയായി വേഷമിട്ട ഗൗരി നയിച്ച വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ ടീം വൃന്ദവാദ്യത്തിൽ ഒന്നാം സ്ഥാനം നേടുകയായിരുന്നു. അച്ഛന്റെ ഓർമ്മകൾക്കു മുന്നിൽ ഈ നേട്ടം സമർപ്പിക്കുകയാണ് ഗൗരി. യേശുദാസ്, കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ , ബാലഭാസ്കർ തുടങ്ങിയ പ്രഗത്ഭരുടെ ട്രൂപ്പിൽ ഗിത്താറിസ്റ്റായി പ്രവർത്തിച്ചിരുന്ന പ്രകാശ് കൃഷ്ണയുടെ ഇളയമകളാണ് ഗൗരി. ഒരു വാഹനാപകടത്തിലാണ് പ്രകാശ് കൃഷ്ണ മരിച്ചത്. മകൾ വാദ്യോപകരണ സംഗീതത്തിൽ പ്രാവീണ്യം നേടുക എന്നത് പ്രകാശ് കൃഷ്ണയുടെ ആഗ്രഹമായിരുന്നു.
മറ്റൊരു ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. സംഗീത കോളേജിൽ നിന്ന് മ്യൂസിക്കിൽ ബിരുദം നേടിയ മാതാവ് പ്രഷീല പ്രകാശിന്റെ പൂർണ്ണ പിന്തുണയുമുണ്ട്. വെമ്പായം ചിറത്തലയ്ക്കൽ സ്വദേശിയായ കുടുംബം അടുത്ത കാലത്തായി പേട്ട നാലുമുക്കിലാണ് താമസിക്കുന്നത്. ബാഗ്ലൂരിൽ ആനിമേഷൻ കമ്പനിയിൽ ജോലി നോക്കുന്ന ശങ്കറാണ് ഗൗരിയുടെ സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |