കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ. ബാബുവാണ് വിധി പറയുക. കേസിൽ പൊലീസ് അന്വേഷണമെന്ന ആവശ്യം നീതിനിർവഹണത്തിലുള്ള ഇടപെടലാകുമോ എന്നതടക്കം കോടതി പരിശോധിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വ്യാലുവിൽ മാറ്റമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |