ചേർത്തല: വനിതാഹോം ഗാർഡിനെ ദേഹോപദ്റവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മണിയേഴത്ത് വീട്ടിൽ സജിമോനെയാണ്(46) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 5.45 ഒടെ ചേർത്തല സ്വകാര്യ ബസ്റ്റാൻഡിന് സമീപമുള്ള പടയണി പാലത്തിൽ വച്ചായിരുന്നു സംഭവം. സിഗ്നൽ അവഗണിച്ച് വാഹനം ഓടിച്ചു കൊണ്ടുവന്ന് റോഡ് ബ്ലോക്കായതിനെ തുടർന്ന് വാഹനം പിന്നോട്ട് മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്തിൽ കൈയിൽ പിടിച്ചു തിരിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയു ചെയ്തെന്നാണ് കേസ്. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാളെ പൊലീസ് പിടികൂടുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |