വടക്കഞ്ചേരി: കാരയങ്കാട്ടിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കാരയങ്കാട് ഗാന്ധിനഗർ അൽത്താഫിന്റെ സ്കൂട്ടർ മോഷ്ടിക്കുകയും, പാറക്കുണ്ട് പി.ആർ.സുബിയുടെ ബൈക്ക് മോഷണം നടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായത്. തിരുവനന്തപുരം തിരുമല പുത്തൻവീട്ടിൽ വിഷ്ണു (23), കോയമ്പത്തൂർ സുലൂർ പള്ളിവാസൽ മുഹമ്മദ് അസ്ലാം റിയാസുദ്ദീൻ (26) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആറിനാണ് മോഷണം നടന്നത്. ഇവർ മോഷണം നടത്തിയ സ്കൂട്ടറും കണ്ടെത്തിയിടുണ്ട്. തമിഴ്നാട്ടിലെ വാഹന മോഷ്ടാക്കളുടെ ലോബിയിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്. മോഷണം നടന്നതിന് ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |