മഞ്ചേരി:ഫാം ഹൗസിന്റെ മറവിൽ എം. ഡി.എം.എ വിൽപ്പന നടത്തിയ 3 പേർ എക്സൈസിന്റെ പിടിയിൽ. കാവനൂർ സ്വദേശി അക്കരമ്മൽ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂർ സ്വദേശി ഷമീം (35 ), ആമയൂർ സ്വദേശി സമീർ കുന്നുമ്മൽ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും മഞ്ചേരി റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 142 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു.അരീക്കോട് മൈത്രയിൽ ഫാം നടത്തുന്നതിന്റെ മറവിൽ വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു പ്രതികൾ. കാസിമിന്റെ ഉടമസ്ഥതയിലായിരുന്നു ഫാം.
ഫാമിൽ താമസിക്കുന്ന മറ്റു രണ്ട് പ്രതികളാണ് കാസിം ഏൽപ്പിക്കുന്ന എം ഡി എം എ വില്പന നടത്തിയിരുന്നത്. ഫാമിൽ നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തുടർന്ന് കാസിമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 90 ഗ്രാമും കണ്ടെത്തി.
എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് , ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ ശിവപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദാലി, സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ,അഖിൽ ദാസ്, സച്ചിൻദാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ, എക്സൈസ് ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |