SignIn
Kerala Kaumudi Online
Saturday, 27 July 2024 8.25 AM IST

@ ബാബുവിനും ബാലനും ആശ്വസിക്കാം വീട്ടുവഴിയിൽ ഇനി കുഴിനിറഞ്ഞ കയറ്റമില്ല,​ എല്ലാം കോൺക്രീറ്റ്

photo
നേരത്തെ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത

നന്മണ്ട: അംഗപരിമിതരായ ഇരട്ട സഹോദരങ്ങൾ പടിഞ്ഞാറെക്കുഴി ബാബുവിന്റെയും ബാലന്റെയും വീട്ടുവഴിയിൽ ഇനി കുണ്ടും കുഴിയുമുള്ള കയറ്റമില്ല. പാറച്ചാലിൽ മീത്തൽ -തെക്കയിൽ റോഡിലെ പാറച്ചാലിൽ മീത്തൽ ഭാഗത്തെ കോൺക്രീറ്റ് പണി പൂർത്തിയായി. 69 മീറ്റർ റോഡാണ് വശങ്ങൾ കെട്ടി കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. റോഡിന്റെ മറുഭാഗമായ തെക്കയിൽ ഭാഗം രണ്ട് ഘട്ടങ്ങളിലായി തൊഴിലുറപ്പ് പദ്ധതിൽ ഉൾപ്പെടുത്തി നേരത്തെ കോൺക്രീറ്റ് ചെയ്തിരുന്നു. എകദേശം 175 മീറ്റർ കൂടി കോൺക്രീറ്റ് ചെയ്താൽ റോഡ് പണി പൂർത്തിയാകും.

ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന നന്മണ്ട ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ പാറച്ചാലിൽ മീത്തൽ -തെക്കയിൽ റോഡ് 13 വർഷമായി തകർന്ന് കിടക്കുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥയും അംഗപരിമിതരായ ഇരട്ട സഹോദരങ്ങളുടെ ദുരിത യാത്രയും കേരളകൗമുദി പ്രസിദ്ധീകരിച്ചതോടെ ജില്ലാ നിയമ സേവന അതോറിറ്റി വിഷയത്തിൽ ഇടപെടുകയും നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് അദാലത്തിൽ ഹാജരാവാൻ ആവശ്യപ്പെടുകയുമായിരുന്നു. അദാലത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്യാൻ ധാരണയായത്. 2024 ഒക്ടോബർ 30 നകം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. 61 വയസ് പിന്നിട്ട ബാബുവും ബാലനും ശാരീരിക അവശതകൾക്കിടയിലും ജോലിയ്ക്ക് പോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. എത്രയും വേഗത്തിൽ ബാക്കിയുള്ള ഭാഗം കൂടി കോൺക്രീറ്റ് ചെയ്ത് ദുരിത യാത്രയ്ക്ക് അറുതിവരുത്തണമെന്നാണ് ഇരുവരുടെയും ആവശ്യം. ബാബു നന്മണ്ട - നരിക്കുനി റോഡിൽ മൂലേം മാവിൻ ചുവട്ടിൽ പെട്ടിക്കട നടത്തുകയാണ്. ബാലൻ നന്മണ്ടയിലെ വെളിച്ചെണ്ണ മില്ലിലും.

'റോഡ് കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ മുച്ചക്ര വാഹനം ഉണ്ടെങ്കിൽ വലിയ സാമ്പത്തിക ബാദ്ധ്യതയില്ലാതെ തൊഴിലിടങ്ങളിൽ എത്താം.' ബാബു,​ ബാലൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.