തൊടുപുഴ: ആം ആദ്മി പാർട്ടി സംഘടിപ്പിക്കുന്ന കേരള ഡയലോഗിന്റെ ഭാഗമായുള്ള ' മുല്ലപ്പെരിയാർ തകരുമോ' എന്ന വിഷയത്തെ ആസ്പദമാക്കിഉള്ള ദേശീയ സെമിനാർ നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടത്തും. മുല്ലപ്പെരിയാർ വിഷയത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നതിനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയാണ് ഈ സെമിനാറെന്നും, കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ദേശീയ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാ പ്രസിഡന്റുമാരായ ജേക്കബ് എട്ടുതൊട്ടിയിൽ, ജോയി തോമസ് ആനിത്തോട്ടം, സാജു പോൾ, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടം, മുൻസിപ്പൽ പ്രസിഡന്റ് പുന്നൂസ് ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |