SignIn
Kerala Kaumudi Online
Saturday, 27 July 2024 8.26 AM IST

'ഇന്ത്യ'യ്ക്കെതിരെ കാസയുടെ ഹർജി

കൊച്ചി: പ്രതിപക്ഷ മുന്നണിയുടെ 'ഇന്ത്യ" എന്ന പേരിനെതിരെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ (കാസ) ഹൈക്കോടതിയിൽ ഹർജി നല്കി. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവടങ്ങുന്ന ഡിവിഷൻബെഞ്ച് ഹർജി ജനുവരി അഞ്ചിന് പരിഗണിക്കും.

തിരഞ്ഞെടുപ്പുകളിൽ ഈ പേരുപയോഗിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് ഹർജിയിൽ പറയുന്നു. ദേശീയ ചിഹ്നങ്ങളുടെയും മുദ്രകളുടെയും ദുരുപയോഗം തടയുന്നത് സംബന്ധിച്ച നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിന്റെയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരുടെയോ അനുമതിയില്ലാതെ ഇങ്ങനെ പേരിടാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും നിവേദനം നല്കിയിട്ടും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CASA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.