കൊച്ചി: വല്ലാർപാടം പള്ളി മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം ഘട്ടം ചരിത്ര സെമിനാർ ഇന്ന് വൈകിട്ട് 5ന് സെന്റ് മേരീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത ചരിത്രകാരനും എരൂർ സെന്റ് ജോർജ് പള്ളി വികാരിയുമായ ഫാദർ ഐസക്ക് കുരിശിങ്കലാണ് ക്ലാസ് നയിക്കുന്നത്. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം നിർവഹിക്കും. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. സുജൻ അമൃതം അദ്ധ്യക്ഷത വഹിക്കും. വല്ലാർപാടം ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ മോഡറേറ്ററായിരിക്കും.
വരാപ്പുഴ അതിരൂപതയുടെ കേരളവാണി നിർമ്മിച്ച 'ഒരു അത്ഭുത ചിത്രത്തിന്റെ കഥ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും പ്രദർശനവും നടക്കും. ചരിത്ര സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ, ജനറൽ കൺവീനർ പീറ്റർ കൊറയ, ഹിസ്റ്ററി കമ്മിഷൻ കോ-ഓർഡിനേറ്റർ യു.ടി. പോൾ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |