SignIn
Kerala Kaumudi Online
Saturday, 27 July 2024 9.32 AM IST

'മഴയും വെയിലും' പെയ്തിറങ്ങിയത് ഒന്നാം സ്ഥാനത്തേക്ക്

1
1

പേരാമ്പ്ര: തെളിഞ്ഞ ആകാശമുള്ള ഒരു ദിവസം "മഴയും വെയിലും ഒന്നിച്ച് വന്നാൽ

കാട്ടിലെ കുറുക്കന്റെ കല്യാണമാണ്. മനുഷ്യരത് കാണാൻ പാടില്ല. അമ്മ കുഞ്ഞു ഷിമോയെ വിലക്കുന്നുണ്ട്. എന്നാൽ കൗതുകത്തിന്റെ വള്ളി പടർപ്പുകൾ പിടിച്ച് ഷിമോ കല്യാണം കാണാൻ കാടു കയറുകയും. കാട്ടിലെ നിയമം ഷിമോയെ തിരിച്ച് പോകാനനുവദിക്കാതിരിക്കുകയും ചെയ്യുന്നു. കുറുക്കന്മാർക്കൊപ്പം ജീവിച്ച് പതിയെ കാടിന്റെ നന്മതൊട്ടറിയുന്ന ഷിമോയിലൂടെ മുതിർന്നവർ കുഞ്ഞുങ്ങളോട് പറയുന്ന കഥകൾ കുഞ്ഞുങ്ങളിലുണ്ടാക്കുന്ന സങ്കല്പ

ലോകത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ്. അക്കിറ കുറോസോവയുടെ 'ഡ്രീംസ് '

ഇതിവൃത്തമാക്കി അരങ്ങിലെത്തിച്ച 'മഴയും വെയിലും'

നാടക സംവിധാനം പ്രബോഷ് മുദ്രയാണ് നിർവഹിച്ചത്. സെൻ വിൻസന്റ് കോളനി ഹയർ സെക്കൻഡറി സ്കൂൾ യു.പി ക്ലാസിലെ വിദ്യാർത്ഥികളായ ദീത്യ ,അഭയശ്രീ , തന്മയ, സന്മയ,

ശ്രീപാർവതി,ഇവ ,ദേവാംഗന,റിതിക, ആരാധ്യ എന്നിവരാണ് നാടകം അവതരിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.