ആലപ്പുഴ : ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ലീല വീഡിയോ തെളിഞ്ഞതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദ്ദേശം നൽകി.
ഇന്ന് രാവിലെ 11ന് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡിഷണൽ സെഷൻസ് കോടതി ഒന്നിലുമായിരുന്നു ഓൺലൈനിൽ അശ്ലീല വീഡിയോ കയറിവന്നത്. ഉടൻ തന്നെ കോടതി നടപടികൾ നിറുത്തിവച്ചു.സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനാണ് നിർദ്ദേശം നൽകിയത്. ഇരു കോടതികളും ചേർന്ന സമയത്ത് ഓൺലൈനിലുണ്ടായിരുന്ന മുഴുവൻ ഫോൺനമ്പറുകളും പരിശോധിക്കാനും ഹാക്കിംഗ് സാദ്ധ്യതയുണ്ടോയെന്ന് പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടതായാണ് വിവരം.
ചൈത്രയുടെ നേതൃത്വത്തിൽ സൈബർ പൊലീസ് ഉൾപ്പെടെ കോടതിയിലെത്തി അന്വേഷണം ആരംഭിച്ചു. കോടതി ജീവനക്കാരുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |