തിരുവനന്തപുരം: അഡ്വ: പി.കെ. ശങ്കരൻ കുട്ടി രചിച്ച ചരിത്രനോവലായ 'കട്ടേല പഴമകളിലൂടെ 'എന്ന പുസ്തകം പ്രകാശനം ചെയ്തു. 1965ലെ ഇന്തോപാക് യുദ്ധത്തിലെ വീരചക്ര ജേതാവും ആർമി കേഡറ്റ് കോളേജ് പ്രിൻസിപ്പലുമായിരുന്ന കേണൽ എൻ.സി. നായർ ജേർണലിസ്റ്റും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ബി.എസ്. ഭാസി, എസ്. ഹനീഫാ റാവുത്തർ, കെ.എൽ. ശ്രീകൃഷ്ണ ദാസ്, പ്രൊഫ. കെ.കെ. വാസു, പ്രൊഫ ഉമ്മൻ വർഗീസ്, പി.എസ്. പ്രദീപ്, ഗ്രന്ഥകാരൻ പി.കെ. ശങ്കരൻ കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യൂണിവേഴ്സൽ സ്റ്റഡിസർക്കിൾ എന്ന സാംസ്കാരിക സംഘടനയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |