SignIn
Kerala Kaumudi Online
Saturday, 27 July 2024 6.28 AM IST

അങ്കണവാടികളിൽ സൗന്ദര്യവത്കരണ പദ്ധതി

photo

വൈപ്പിൻ: ജില്ലയിൽ 14 ഗ്രാമപഞ്ചായത്തുകളിൽ നവീകരണം പൂർത്തിയാക്കി സൗന്ദര്യവത്കരിച്ച 47 അങ്കണവാടികളുടെയും 2 മോഡൽ പ്രീ സ്‌കൂളുകളുടെയും ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു.
കുട്ടികളിലെ മാനസികോല്ലാസത്തിനും സ്വഭാവരൂപീകരണത്തിനും പ്രധാന പങ്കുവഹിക്കുന്ന അങ്കണവാടികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ചുവർ ചിത്രങ്ങൾ, റബർ ഫളോർ മാറ്റുകൾ, വർണാഭമായ ഫർണിച്ചറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി ശിശുസൗഹാർദ അന്തരീക്ഷം രൂപപ്പെടുത്തി കൂടുതൽ ആകർഷമാക്കി. എച്ച്ഡി.എഫ്.സി.ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയിലൂടെ എം. എസ് . സ്വാമിനാഥൻ ഗവേഷണ നിലയമാണ് പദ്ധതി നിർവഹിച്ചത്.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി. എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ. എസ്. നിബിൻ, നീതു ബിനോദ്, മിനി രാജു, രസികല പ്രിയരാജ്, നായരമ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, എച്ച്ഡി.എഫ്.സി. ബാങ്ക് സർക്കിൾ ഹെഡ് സോമേഷ് നമ്പ്യാർ, ക്ലസ്റ്റർ ഹെഡ് ജോസഫ് ചീരൻ, എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ വി. ഷക്കീല തുടങ്ങിയവർ സംസാരിച്ചു.

പള്ളിപ്പുറം, കുഴുപ്പിള്ളി, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, മൂത്തകുന്നം, ചേന്ദമംഗലം, വരാപ്പുഴ, ആലങ്ങാട്, കരുമാലൂർ, പാറക്കടവ് തുടങ്ങി ജില്ലയിലെ 14 വില്ലേജുകളിലാണ് പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.