കൊച്ചി: ജില്ലാ ലീഗൽ സർവിസ് അതോറിട്ട് സംഘടിപ്പിച്ച ലോക് അദാലത്തിൽ എറണാകുളം ജില്ലയിൽ 23,941 കേസുകൾ തീർപ്പായി. ദേശസാത്കൃത സ്വകാര്യ ബാങ്കുകളുടെ 610 കേസുകളിൽ 5,33,48,472 രൂപ ഈടക്കാൻ ഉത്തരവായി. മോട്ടോർ വാഹന തർക്ക പരിഹാര കേസുകളിൽ 538 കേസുകളിൽ 15,35,55,734 രൂപ നഷ്ടപരിഹാരം നൽകാൻ തീർപ്പായി. പ്രത്യേക സിറ്റിംഗിൽ 21,653 കേസുകൾ തീർപ്പ് കല്പിച്ചു. 2,08,54,100 രൂപ പിഴയായി ഈടാക്കി. അദാലത്തിന് ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ചെയർപേഴ്സണുമായ ഹണി എം. വർഗീസ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഗണേഷ് എം.എൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |